കൊച്ചി: ചോദ്യം ചെയ്യലിനായി വിജിലന്‍സിനു മുന്നില്‍ ഹാജരായി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി നിര്‍ണായകമാകും. പ്രാഥമിക മൊഴിയെടുക്കലാണ് ഇന്ന് നടക്കുക. യഥാര്‍ഥ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്മന്‍ പോറ്റി തന്നെയാണൊ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം,ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളി തന്നെയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും പോറ്റി പറഞ്ഞിരുന്നു. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കോടതിയിലും നിയമത്തിലും വിശ്വസിക്കുന്നുവെന്നും യാഥാര്‍ഥ്യമറിയാതെ വാര്‍ത്ത നല്‍കരുതെന്നും പോറ്റി പറഞ്ഞു.
ആരില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നും വാതില്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശി സമര്‍പ്പിച്ചുവെന്നും അതാണ് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തില്‍ പൂജിച്ചതെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു പോറ്റിയുടെ ആരോപണം.