പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

രാജന്‍ (55) നെയാണ് വൈത്തിരി പോലിസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ പീഡന സംരക്ഷണ വകുപ്പുകള്‍ പ്രകാരവും അറസ്റ്റ് ചെയ്തത്.

Update: 2020-06-21 04:58 GMT

കല്‍പ്പറ്റ: കല്‍പ്പറ്റ: വൈത്തിരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാനസിക വളര്‍ച്ചയില്ലാത്ത പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. രാജന്‍ (55) നെയാണ് വൈത്തിരി പോലിസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ പീഡന സംരക്ഷണ വകുപ്പുകള്‍ പ്രകാരവും അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു. എസ്എംഎസ് ഡിവൈഎസ്പിക്കാണ് തുടര്‍അന്വേഷണത്തിന്റെ ചുമതല.








Tags:    

Similar News