സിദ്ദീഖ് കാപ്പന്റെ അന്യായ തടവ്: നടപടികള്‍ വേഗത്തിലാക്കാന്‍ ഹരജി നല്‍കി

നടപടികള്‍ വേഗത്തിലാക്കാന്‍ ഹരജി നല്‍കിയതോടെ അടുത്ത ദിവസങ്ങളില്‍ സുപ്രിം കോടതി ഹരജി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് സിദ്ദീഖ് കാപ്പനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വില്‍സ് മാത്യു തേജസിനോടു പറഞ്ഞു.

Update: 2020-11-02 13:35 GMT

ന്യൂഡല്‍ഹി: യു പി സര്‍ക്കാര്‍ അന്യായമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹജിയില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സുപ്രിം കോടതിയില്‍ ഹരജി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കെയുഡബ്ല്യുജെ വിവിധ കാര്യങ്ങള്‍ ഉന്നയിച്ച് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.

യൂണിയന്റെ മൂന്ന് ഭാരവാഹികള്‍ക്കും അഭിഭാഷകര്‍ക്കും വീഡിയോകോണ്‍ഫറന്‍സ് വഴി സിദ്ദിഖ് കാപ്പനുമായി കൂടിക്കാഴ്ച നല്‍കാനുള്ള അവസരം ഒരുക്കണം, കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം നല്‍കണം, അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ട് നല്‍കാന്‍ സിദ്ദിഖിനെ അനുവദിക്കണമെന്ന് ജയില്‍ അധികൃതരോട് നിര്‍ദേശിക്കണം, ന്യൂ മഥുരാ ജയില്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയെയോ ജില്ലാ ജഡ്ജിയെയോ ചുമതലപ്പെടുത്തണം എന്നീ കാര്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

നടപടികള്‍ വേഗത്തിലാക്കാന്‍ ഹരജി നല്‍കിയതോടെ അടുത്ത ദിവസങ്ങളില്‍ സുപ്രിം കോടതി ഹരജി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് സിദ്ദീഖ് കാപ്പനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍  വില്‍സ് മാത്യു തേജസിനോടു പറഞ്ഞു.

Tags:    

Similar News