കരിങ്കല്ലത്താണിയില്‍ അജ്ഞാത ജീവി കൂട് തകര്‍ത്ത് ആടിനെ കൊന്നു

Update: 2022-12-21 04:04 GMT

പരപ്പനങ്ങാടി: കരിങ്കല്ലത്താണിയില്‍ അജ്ഞാത ജീവി കൂട് തകര്‍ത്ത് ആടിനെ കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കരിങ്കല്ലത്താണി ചെട്ടിയാംപറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന വലിയ ഇനം ആടിനെയാണ് കൂടിന്റെ പട്ടിക തകര്‍ത്ത് ആടിനെ കൊന്നത്.

തല കടിച്ച് മുറിച്ചെടുത്ത നിലയിലായിരുന്നു. വീട്ടുകാര്‍ ആദ്യം കരുതിയത് തെരുവ് നായ്ക്കളുടെ ആക്രമണമെന്നായിരുന്നു. എന്നാല്‍, പിന്നീട് വീടിന്റെ പരിസരത്തും മറ്റും വലിയ ജീവിയുടെ കാല്‍പാദം കണ്ടതോടെയാണ് അജ്ഞാത ജീവിയാണന്ന സംശയം ബലപ്പെട്ടത്. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ കൂടും ആടുമാണ് നഷ്ടമായത്. അജ്ഞാത ജീവിയുടെ പാദം കണ്ടതോടെ പരിസരവാസികള്‍ ഭീതിയിലാണ്.

Tags: