കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന് കൊവിഡ്

പശ്ചിമബംഗാളില് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രോഗലക്ഷണങ്ങളുണ്ടായി. പരിശോധനയില് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഐസൊലേഷനിലാണെന്നും മന്ത്രി അറിയിച്ചു.

Update: 2021-04-12 06:29 GMT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പശ്ചിമബംഗാളില് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രോഗലക്ഷണങ്ങളുണ്ടായി. പരിശോധനയില് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഐസൊലേഷനിലാണെന്നും മന്ത്രി അറിയിച്ചു.താനുമായി കഴിഞ്ഞ ദിവസങ്ങളില് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകാനും മന്ത്രി നിര്‍ദേശിച്ചു.കേന്ദ്രമന്ത്രിസഭയില്‍ മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പ് സഹമന്ത്രിയാണ് സഞ്ജീവ് ബല്യാണ്. 


Tags: