ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ബബ്ബര്‍ ഖല്‍സയെന്ന് കേന്ദ്ര മന്ത്രി അജയ് മിശ്ര

Update: 2021-10-04 01:51 GMT

ന്യൂഡല്‍ഹി: പഞ്ചാബിലെ ലഖിംപൂരില്‍ നാല് പേര്‍ കാറ് കയറിയും മറ്റ് നാല് പേര്‍ തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലും മരിക്കാനിടയായ സംഭവം സിഖ് സംഘടനയായ ബാബ്ബര്‍ ഖല്‍സ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കര്‍ഷക പ്രതിഷേധം തുടങ്ങിയതു മുതല്‍ തീവ്രവാദികള്‍ സമരത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

ദുരന്തത്തെ രാഷ്ട്രീയക്കാര്‍ അവസരമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ കാറ് കയറിയാണ് നാല് പേര്‍ മരിച്ചത്. കാര്‍ ഓടിച്ചിരുന്നതും മിശ്രയുടെ മകനാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തൊട്ടടുത്ത താഴ്ന്ന പ്രദേശത്തേക്ക് തള്ളിയിട്ട് കത്തിച്ചതായും മന്ത്രി ആരോപിച്ചു. കര്‍ഷകെ കൊലപ്പെടുത്തിയവര്‍ക്കെതിരേ 302 പ്രകാരം കേസെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലഖിംപൂരില്‍ അജയ് മിശ്രയുടെയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും പരിപാടികള്‍ക്കിടയില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്കാണ് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം കയറിയിറങ്ങിയത്.

മരിച്ച നാല് പേരില്‍ ഒരാളെ വെടിവച്ചാണ് കൊന്നതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്. 

Tags: