കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ജൂലൈ 8ന്

Update: 2021-07-06 09:25 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ജൂലൈ എട്ടിന് നടക്കുമെന്ന് ദേശീയമാധ്യമങ്ങളും വാര്‍ത്താഏജന്‍സികളും റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ജെ പി നദ്ദ അടക്കമുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ഏതാനും ദിവസമായി നദ്ദ പ്രധാനമന്ത്രിയുടെ വസതിയില്‍ നിത്യ സന്ദര്‍ശകനാണ്.

പുതിയ വിവരമനുസരിച്ച് ബീഹാറില്‍ നിന്ന് നാല് മന്ത്രിമാരുണ്ടായേക്കാം.

ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് രണ്ട് പേര്‍, എല്‍ജിപിയില്‍ നിന്ന് ഒന്ന് ,ബിജെപിയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് സാധ്യത.

എന്‍ഡിഎ നേതാക്കളില്‍ ചിലരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു.

2019ല്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെയും മോദി ഭരണകൂടം പുനഃസംഘടന നടത്തിയിട്ടില്ല.

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനൊവാള്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കാം. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്.

ശിവസേനയും ശിരോമണി അകാലിദളും സഖ്യമൊഴിയുകയും രാംവിലാസ് പസ്വാന്‍ മരിക്കുകയും ചെയ്തതോടെ ഏതാനും വകുപ്പുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

മധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. 

Tags:    

Similar News