കേന്ദ്ര ബജറ്റ് ഇന്ന്

Update: 2023-02-01 02:06 GMT

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ആണിത്. 9 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത്. നിലവില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മതിയായ പണമില്ലാത്ത അവസ്ഥയാണ്. ധനസമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക തന്നെയാവും ഈ ബജറ്റിലുമുണ്ടാവുക. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. കേന്ദ്ര ബജറ്റില്‍ ഇത്തവണയെങ്കിയും എയിംസ് ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനസ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം.

സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി ലഭിക്കണം. ശബരിപാത, നേമം-കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി മൈസൂരു, കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ പാതകള്‍ എന്നീ പദ്ധതി ആവശ്യങ്ങളും കേന്ദ്ര പരിഗണനയിലാണ്. കാഞ്ഞങ്ങാട്– കാണിയൂര്‍ പാതയുടെ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേമം കോച്ചിങ് ടെര്‍മിനല്‍, അമൃത എക്‌സ്പ്രസ് രാമേശ്വരംവരെ നീട്ടല്‍, എറണാകുളം- വേളാങ്കണ്ണി പുതിയ ട്രെയിന്‍ തുടങ്ങിയവ കേന്ദ്രത്തിനു മുന്നിലുണ്ട്.

Tags:    

Similar News