ജെഎന്‍യു സര്‍വകലാശാലയില്‍ ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം

Update: 2022-06-04 05:12 GMT

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. സര്‍വകലാശാല കാംപസിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തെ മരത്തിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ജെഎന്‍യുവിലുള്ള ആരുടേതുമല്ലെന്നാണ് റിപോര്‍ട്ടുകള്‍.

വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയതായി പോലിസിന് വിവരം ലഭിച്ചത്.കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പോലിസിനെ വിവരമറിയിച്ചത്.

ജെഎന്‍യുവിലെ യമുന ഹോസ്റ്റലിന് സമീപത്തെ കാട്ടിനുള്ളില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. 40 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പോലിസ് പറഞ്ഞു.മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്നെ മരിച്ചതാണ് എന്നും പോലിസ് പറഞ്ഞു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: