അനധികൃത സെന്‍സസ്: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

Update: 2020-12-28 04:25 GMT

കൊല്ലം: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇലക്ടോണിക് മെഷീന്‍ സഹിതം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സെന്‍സസ് എടുക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. സിഎഎ-എന്‍പിആര്‍ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഈ നീക്കം ജനങ്ങളില്‍ പലതരം സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, കേരള വൈസ് പ്രസിഡന്റ് സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അബ്ദുശ്ശകൂര്‍ ഖാസിമി(ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ബോര്‍ഡ്), വി എച്ച് അലിയാര്‍ ഖാസിമി(ജനറല്‍ സെക്രട്ടറി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) എന്നിവരും പ്രസ്താവയില്‍ ഒപ്പുവച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വിവാദം സൃഷ്ടിച്ചു. 

''ജനോപകാരപ്രദമായ പല കാര്യങ്ങളും കേരള സര്‍ക്കാര്‍ ചെയ്യുമ്പോഴും ഉദ്യോഗസ്ഥതലത്തില്‍ ചില വര്‍ഗീയ വാദികള്‍ ഇതെല്ലാം അട്ടിമറിക്കുന്നതായാണ് അനുഭവപ്പെടുന്നത്. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് മുതല്‍ ആരാധനാലയ പെര്‍മിറ്റ് വരെ ഇത് ദൃശ്യമാണ്... മൂന്നാക്ക സംവരണം നടപ്പാക്കിയതിലും നേരത്തെ പറഞ്ഞ ഉദ്യോഗസ്ഥ ലോബിയുടെ കൈകടത്തലുകള്‍ നമുക്ക് കാണാന്‍ കഴിയും. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ വരെ ഹനിക്കുന്ന രീതിയിലാണ് അത് നടപ്പാക്കിയിരിക്കുന്നത്''- പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News