കണ്ണൂർ: യുനാനി എംഡി എൻട്രൻസ് പരീക്ഷയിൽ പുതിയതെരു ആശാരിക്കമ്പനിയിലെ ഡോ.വി എൻ മുർഷിദ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. അഖിലേന്ത്യാടിസ്ഥാനത്തിൽ 56ആം റാങ്കും ഒ.ബി.സി കാറ്റഗറിയിൽ 26ആം റാങ്കുമാണ്.
കോഴിക്കോട് മർക്കസ് കോളജിലെ ആദ്യ ബിയുഎംഎസ് ബാച്ചിലാണ് ഡോക്ടറായത്. ഡോ. അജ്മലിന്റെ കൂടെയായിരുന്നു പ്രാക്ടീസ്. ഇപ്പോൾ കണ്ണൂർ കാൽടെക്സിൽ അബ്റാർ കോംപ്ലക്സിലും കക്കാടും ക്ലിനിക്കുകളുണ്ട്. ഹിജാമയിൽ വിദഗ്ധനാണ്.
വി എൻ ആയിഷ അസ്ഫലയുടെയും ടി എം മുസ്തഫയുടെയും മകനാണ്.