ഖത്തറിനെതിരേ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍
വാഷിങ്ടണ്‍: ഖത്തറിനെതിരേ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും പിന്തുണ നല്‍കുന്നതായും കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം, സംഘര്‍ഷം ലഘൂകരിക്കാമനും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍, ആക്ടിംഗ് യുഎസ് അംബാസഡര്‍ ഡൊറോത്തി ഷിയ, 'സമാധാനത്തിനായി അമേരിക്കയുമായി ചേര്‍ന്ന് വളരെ കഠിനാധ്വാനം ചെയ്യുകയും ധൈര്യത്തോടെ അപകടസാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു പരമാധികാര രാഷ്ട്രമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായ ബോംബാക്രമണം ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ല' എന്ന് സമിതിയോട് പറഞ്ഞു.
ചൊവ്വാഴ്ച, ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു ഖത്തര്‍ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള ഒരു പ്രധാന മധ്യസ്ഥ പ്രദേശമാണ് ദോഹ എന്ന് സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.