ഫരീദാബാദിലെ ചേരിയില്‍ നിന്ന് 1 ലക്ഷം പേരെ ഒഴിപ്പിക്കുന്നതിനെതിരേ യുഎന്‍ മനുഷ്യാവകാശ വിദഗ്ധന്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദിലെ ചേരിയില്‍ നിന്ന് ഒരു ലക്ഷം പേരെ കുടിയൊഴിപ്പിക്കാനുളള അധികാരികളുടെ നീക്കത്തെ വിമര്‍ശിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധന്‍ ഖോരി ഗവോണ്‍.
2022ഓടെ രാജ്യത്തെ ഭവനരഹിതരെന്ന പ്രശ്‌നം നിര്‍മാര്‍ജനം ചെയ്യാനുള്ള സ്വന്തം നയവും സ്വന്തം നിയമങ്ങളും അംഗീകരിച്ച് ഫരീദാബാദിലെ ചേരിയില്‍ നിന്ന് 1 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത്തരം ചേരികളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്ന് വരുന്നവരാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹരിയാനയിലെ ഫരീദാബാദിലെ അരാവാലി വനപ്രദേശത്തുളള ഭൂമികയ്യേറ്റക്കാരെ ഒഴിവാക്കണമെന്ന് കഴിഞ്ഞ മാസമാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഭൂമി കയ്യേറ്റക്കാര്‍ക്ക് നിയമം കയ്യിലെടുക്കാനുള്ള അവസമൊരുക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി വിധി അങ്ങേയറ്റം വിവേചനപരമാണെന്നും അന്തര്‍ദേശീയ തലത്തിലുള്ള മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് കോടികള്‍ ചെയ്യേണ്ടത്. ഇപ്പോഴത്തെ വിധിയില്‍ ഇത്തരം പരിഗണനകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.