ഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള മാനുഷിക ദുരന്തം; ഗസയിലെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിച്ച് യുഎന്‍

Update: 2025-10-07 10:08 GMT

ഗസ: ഗസയില്‍ തടവിലാക്കപ്പെട്ട എല്ലാ ആളുകളെയും ഉടനടി മോചിപ്പിക്കണമെന്നും, ഇസ്രായേല്‍ ഫലസ്തീനുമായുള്ള ശത്രുത അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ യുദ്ധം രണ്ടാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു മാനുഷിക ദുരന്തം എന്നാണ് അദ്ദേഹം യുദ്ധത്തെ അപലപിച്ചത്.

'എല്ലാവരുടെയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുക, പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കുക' അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തെ ആഘാതത്തിനു ശേഷം ഇനിയെങ്കിലും നമുക്ക് പ്രതീക്ഷയോടെ ജീവിക്കാന്‍ കഴിയണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: