ഗസയെ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ പദ്ധതി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: അധിനിവേശ ഗസ മുനമ്പിന്റെ സമ്പൂര്‍ണ സൈനിക ഏറ്റെടുക്കല്‍ പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്.ഇസ്രായേല്‍ എത്രയും വേഗം അധിനിവേശം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ 'പൂര്‍ണ്ണമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായങ്ങള്‍' അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.