ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു

Update: 2022-06-15 07:05 GMT

തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ സ്പീക്കറുടെ ചേംബറിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തിലായിരുന്നു ഉമാ തോമസ് സത്യവാചകം ചൊല്ലിയത്.

സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പി ടി തോമസ് മരിച്ചതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഉമ വിജയിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി ജൊ ജോസഫിനെയാണ് ഉമ തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53.76 ശതമാനം ഉമ സ്വന്തമാക്കി. 35.28 ശതമാനം വോട്ടുകൊണ്ട് ജൊ തൃപ്തിപ്പെട്ടു. ഉമ തോമസിന് 72,770 വോട്ട് ലഭിച്ചപ്പോള്‍ ജൊ ജോസഫിന് 47,754 വോട്ട് ലഭിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ കെ രാമകൃഷ്ണന്‍ 12,957 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി.