യുക്രെയ്ന്‍ അധിനിവേശം: ടെലഗ്രാമില്‍ വ്യാജവാര്‍ത്തകള്‍ പെരുകുന്നു; സ്വന്തം ആപ്പിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കമ്പനി

Update: 2022-02-27 17:20 GMT

മോസ്‌കൊ; റഷ്യ യുക്രെയ്‌നില്‍ കടന്നാക്രമണം നടത്തിയ ശേഷം തങ്ങളുടെ ആപ്പുവഴിയുളള വ്യാജവാര്‍ത്തകളുടേയും സത്യമാണെന്ന് ഉറപ്പുവരുത്താത്ത വാര്‍ത്തകളുടെയും പ്രസരണം ശക്തമായ സാഹചര്യത്തില്‍ ടെലഗ്രാം മെസേജിങ് ആപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുറൊവ് ആണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ ചാനല്‍ വഴി പ്രചരിക്കുന്ന ഉറപ്പുവരുത്താത്ത വാര്‍ത്തകളുടെ എണ്ണം വര്‍ധിക്കുന്നതായി കമ്പനിതന്നെ കണ്ടെത്തിയ സാഹചര്യത്തിലാണണ് കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇത്തരം വാര്‍ത്തകള്‍ യുദ്ധത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കും. യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിനു കാരണമായി തങ്ങളുടെ ആപ്പ് മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്പനി പറയുന്നു.

നേരത്തെ ഫേസ് ബുക്ക്, യുട്യൂബ് പോലുള്ള ആപ്പുകള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.