ട്രക്കിനുള്ളില്‍ കണ്ട 39 മൃതദേഹങ്ങള്‍ ചൈനക്കാരുടേതാണെന്നതില്‍ സ്ഥിരീകരണമില്ലെന്ന് ചൈന

കൊല്ലപ്പെട്ടവര്‍ ചൈനീസ് പൗരന്മാരാണെന്ന കാര്യം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരണം മനുഷ്യക്കടത്തിന്റെ ഭാഗമാണെന്നാണ് പോലിസിന്റെ സംശയം.

Update: 2019-10-25 03:42 GMT

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനക്കാരുടേതാണെന്ന് ബ്രിട്ടിഷ് പോലിസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടനിലെ ചൈനീസ് എംബസി ഉദ്യേഗസ്ഥര്‍. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിനു വേണ്ടി ചൈനീസ് എംബസി ഉദ്യോഗസ്ഥന്‍ ദോങ് സുജൂണ്‍ ആണ് പ്രസ്താവന പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ വ്യവസായിക മേഖലയായ എസ്സക്‌സില്‍ ഇന്നലെയാണ് റഫ്രിജറേറ്റഡ് ട്രക്കിനുള്ളില്‍ അടക്കപ്പെട്ട നിലയില്‍ 39 മൃതദേഹങ്ങള്‍ ബ്രിട്ടിഷ് പോലിസ് കണ്ടെത്തിയത്. സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ വേണ്ടി ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

ബല്‍ജിയത്തില്‍ നിന്ന് ഫെറി വഴി എത്തിയതാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ട്രക്കെന്ന് പോലിസ് സ്ഥിരീകരിച്ചു. ബ്രിട്ടിഷ് പോലിസുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭ്യമായ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ദോങ് സുജൂണ്‍ പറഞ്ഞു.

ട്രക്കിന്റെ ഡ്രൈവറെ പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 8 സ്ത്രീകളും 31 പുരുഷന്മാരുമുണ്ട്.

അതേസമയം കൊല്ലപ്പെട്ടവര്‍ ചൈനീസ് പൗരന്മാരാണെന്ന കാര്യം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരണം മനുഷ്യക്കടത്തിന്റെ ഭാഗമാണെന്നാണ് പോലിസിന്റെ സംശയം.

2000ത്തിലും ബ്രിട്ടനില്‍ 58 ചൈനക്കാരുടെ മൃതദേഹങ്ങള്‍ ഇതേപോലെ ട്രക്കിനുള്ളില്‍ കണ്ടെത്തിയിരുന്നു.




Tags:    

Similar News