ജനിതകമാറ്റം വന്ന കൊവിഡ് 50 രാജ്യങ്ങളില്‍

Update: 2021-01-13 15:26 GMT

ജനീവ: ജനിതകമാറ്റം വന്ന കൊവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. സൗത്ത് ആഫ്രിക്കന്‍ വകഭേദം 20 രാജ്യങ്ങളിലും കണ്ടെത്തി.

ജപ്പാനില്‍ മൂന്നാമതൊരു തരം കൊവിഡ് വൈറസും കണ്ടെത്തിയിട്ടുണ്ട്. ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഡിസംബര്‍ 14നാണ് ബ്രട്ടനില്‍ വ്യത്യസ്തമായ തരത്തിലുള്ള കൊവിഡ് വിഒസി 202012/01 കണ്ടെത്തിയത്. പിന്നീടത് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

സൗത്ത് ആഫ്രക്കന്‍ വകഭേദം 501വൈ വി 2 ഡിസംബര്‍ 18നാണ് തിരിച്ചറിഞ്ഞത്. അതാണിപ്പോള്‍ 20 രാജ്യങ്ങളിലേക്ക് പകര്‍ന്നത്. 501വൈ വി 2 വൈറസ് നേരത്തെ സൗത്ത് ആഫ്രിക്കയിലുണ്ടായിരുന്ന വൈറസിനേക്കാള്‍ പ്രസരണശേഷിയുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വകഭേദങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ അത് ലോകത്തെ ആരോഗ്യസംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ലോകാരോഗ്യസംഘടന ലോകത്തെ 1,750ഓളം ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചിരുന്നു. വൈറസ് ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

Tags:    

Similar News