മാധ്യമപ്രവര്‍ത്തകന്‍ യുഎച്ച് സിദ്ദീഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Update: 2022-05-13 09:38 GMT

തിരുവനന്തപുരം: സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്‌സ് എഡിറ്റര്‍ യു എച്ച് സിദ്ദിഖിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പ്രതിപക്ഷ നേതാവ്

യുഎച്ച് സിദ്ദീഖിന്റെ അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിടെയാണ് സങ്കടകരമായ ഈ വാര്‍ത്ത അറിയുന്നത്.

വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സിദ്ദീഖും എനിക്കൊപ്പമുണ്ടായിരുന്നു. പത്ര ലേഖകനായല്ല, പ്രദേശവാസിയെന്ന നിലയിലാണ് സിദ്ദീഖ് അവിടെയെത്തിയത്. ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കായിക വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. 

Tags: