ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരമുണ്ടെന്ന് മന്ത്രി പ്രഫ. ആര്‍ ബിന്ദു

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിടുക്കപ്പെട്ടാണ് സര്‍വകലാശാല ഇടതു സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതെന്ന് കെ ബാബു സഭയില്‍ ആക്ഷേപമുന്നയിച്ചിരുന്നു. 63 വയസ്സുകാരനെ സര്‍വകലാശാല വിസി ആക്കിയെന്നും പ്രതിപക്ഷ ആരോപണം

Update: 2021-06-10 05:12 GMT

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു. 20 ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര കോഴ്‌സുകളും സര്‍വകലാശായില്‍ ആരംഭിക്കും. കൊവിഡ് മൂലം യുജിസി പോര്‍ട്ടല്‍ തുറക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിടുക്കപ്പെട്ടാണ് സര്‍വകലാശാല ഇടതു സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതെന്ന് കെ ബാബു സഭയില്‍ ആക്ഷേപമുന്നയിച്ചിരുന്നു. ശ്രീനാരായണീയരുടെ വികാരം മുതലെടുക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേ സമയം, 63 വയസ്സുകാരനെ സര്‍വകലാശാല വിസി ആക്കിയെന്നും പ്രതിപക്ഷ ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ യുജിസി അംഗീകാരത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു.

Tags:    

Similar News