തിരുവനന്തപുരം: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്നും എല്ലായിടത്തും അതിശക്തമായ വികരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എട്ട് സീറ്റുവരെ വിജയിക്കും. കൊല്ലത്ത് ഏഴോ എട്ടോ സീറ്റു വരെ കിട്ടും. ആലപ്പുഴയിലെ കണക്ക് എടുത്തുക്കൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.