തിരുവനന്തപുരം മെഡിക്കല്‍ കോളജില ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവം; പ്രതിഷേധവുമായി യുഡിഎഫ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം. നിലവില്‍ പോലിസ് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്നാണ് ആരോപണം. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ കുടുംബം പരാതി നല്‍കി. തനിക്ക് വേണ്ടത്ര ചികില്‍സ കിട്ടിയില്ലെന്ന് പറഞ്ഞ് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച വേണു ഇതിനുപിന്നാലെ മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.