'ബഹിഷ്‌കരിക്കില്ല; മുഖ്യമന്ത്രി പറഞ്ഞപോലെ വെര്‍ച്യുലായി ടിവിയിലൂടെ കാണുമെന്ന്' യുഡിഎഫ്; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

Update: 2021-05-18 07:29 GMT

തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്. കൊറോണ കാലത്ത് സത്യപ്രതിജ്ഞ ചടങ്ങ് മാമാങ്കമാണ്്. ചടങ്ങ് ബഹിഷ്‌കരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ വെര്‍ച്യുലായി വീട്ടിലിരുന്ന് ടിവിയിലൂടെ ചടങ്ങ് കാണും. 500 പേരെ പങ്കെടുപ്പിച്ചുള്ളത് മാമാങ്കമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന യുഡിഎഫ് തീരുമാനം, എല്‍ഡിഎഫിനെ സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ്.

Tags: