സമരവും സഹകരണവും ഒരുമിച്ച് വേണ്ട; ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല

സര്‍ക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് യുഡിഎഫ് വിട്ടു നില്‍ക്കുന്നത്

Update: 2022-06-16 13:17 GMT

തിരുവനന്തപുരം: ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് യുഡിഎഫ് വിട്ടു നില്‍ക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ജില്ലകളില്‍ സമരം ശക്തമാക്കും. നിയമസഭയിലും സ്വപ്നയുടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. സര്‍ക്കാരിനെതിരായ സമരവും സഹകരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് യുഡിഫ് യോഗത്തിലെ വിലയിരുത്തല്‍. 

സ്വപ്നയുടെ ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാന്‍ സിപിഎം നേതൃത്വം നീക്കം നടത്തിയെങ്കിലും അത് പ്രതിപക്ഷത്തിന് ഏശിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. 

Tags: