നാടിന്റെ വികസനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ യുഡിഎഫ് നുണപ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തുന്നു: പിണറായി വിജയന്‍

Update: 2026-03-28 05:55 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് നാടിന്റെ വികസനം ചര്‍ച്ച ചെയ്യാതിരിക്കാനാണ് നുണപ്രചാരണങ്ങളുടെ ഘോഷയാത്ര യുഡിഎഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത കാര്യങ്ങളെ അന്തരീക്ഷത്തില്‍ നിന്ന് ഉന്നയിച്ച് അതിനകത്ത് എല്‍ഡിഎഫിനെ കുടുക്കിയിടുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.വി ഡി സതീശന്റെ ഡീല്‍ ആരോപണങ്ങള്‍ തിരിച്ചടിക്കുന്നു. വി ഡി സതീശന്‍ ആര്‍എസ്എസിന്റെ പിന്തുണ അഭ്യര്‍ഥിച്ചു എന്ന് ആര്‍എസ്എസ് നേതാവ് തന്നെ പറഞ്ഞില്ലേ എന്നും അദ്ദേഹം പറഞ്ഞു.

നുണകള്‍ പറയാന്‍ യുഡിഎഫ് നേതാക്കള്‍ മല്‍സരിക്കുകയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനഗോലുവിനെ പോലുള്ളവരാണ് ആരോപണങ്ങളുടെ പെരുമഴ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എല്ലാം ഉന്നയിക്കാമായിരുന്നു. ഒരക്ഷരം പ്രതിപക്ഷം സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് പോലും തിരിച്ചടി ലഭിച്ചു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ കോടതിയില്‍ വരുന്നതെന്ന് കോടതി വരെ ചോദിച്ച നാണംകെട്ട അവസ്ഥയുണ്ടായി. സോഫ്റ്റ്വെയര്‍ ആരോപണത്തിലൂടെ ഇല്ലാത്ത കാര്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വിലയിരുത്തുന്നത് അവരുടെ തന്നെ ജീവിതത്തില്‍ നിന്നാണ്. ഇവിടെ എല്ലാം സുതാര്യമാണെന്നും ഒരു വര്‍ഗീയശക്തികളോടും തങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags: