സ്വർണപ്പാളി വിവാദം; സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്

Update: 2025-10-05 09:13 GMT

കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്. കേന്ദ്രതലത്തിൽ അന്വേഷിച്ചാൽ മാത്രമേ സത്യം തെളിയൂ എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ.കേരള പോലിസ് അന്വേഷിച്ചാൽ ഒന്നും തെളിയില്ല. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനു മാപ്പു നല്‍കില്ല. അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നത്. അതിനാൽ തന്നെ വ്യക്തമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്കെതിരേ വന്ന ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. സ്വർണ്ണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും പോറ്റി വിജിലൻസിനോട് പറഞ്ഞു.

അറ്റകുറ്റപ്പണിക്ക് കൊണ്ടു പോയ സ്വർണപ്പാളി തിരിച്ചെത്തിക്കാൻ വൈകിയതിനു പിന്നിൽ ഒരു ഗൂഢശ്രമവും നടന്നിട്ടില്ലെന്നും സാങ്കേതിക തടസ്സങ്ങളായിരുന്നു എന്നുമാണ് പോറ്റിയുടെ വാദം. വാസുദേവൻ കള്ളം പറയുകയാണെന്നും ഇയാൾ വിജിലൻസിന് മൊഴിനൽകി.

അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നാണ് ന്യായീകരണം. സഹായിയായ വാസുദേവൻ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നൽകി.

സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി മൊഴി നൽകി. നിലവിൽ ഇയാളെ രണ്ടാമതും വിജിലൻസ് ചോദ്യം ചെയ്യുകയാണ്.

Tags: