മലപ്പുറം: യുപിയിലെ ഹാഥ്‌റസിലേക്കു വാര്‍ത്താശേഖരണത്തിനു പോവുന്നതിനിടെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ വീട് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ സന്ദര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് വി പ്രകാശ്, യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി വി എ കരീം, കെ പി അബ്ദുല്‍ മജീദ്, എ കെ എ നസീര്‍, പി എ ചെറീത് എന്നിവരും കൂടെയുണ്ടായിരുന്നു. എല്ലാ നിയമ സഹായത്തിനും കൂടെയുണ്ടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
UDF convener MM Hasan visited Siddique Kappan's house