'യഥാര്‍ത്ഥ ശിവസേന' കേസില്‍ ഉദ്ധവ് താക്കറെക്ക് തിരിച്ചടി

Update: 2022-09-27 12:00 GMT

ന്യൂഡല്‍ഹി: ഏകനാഥ് ഷിന്‍ഡെയ്‌ക്കെതിരായ പോരാട്ടത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി. ആരാണ് യഥാര്‍ത്ഥ ശിവസേനയെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.

'യഥാര്‍ത്ഥ' ശിവസേന തങ്ങളാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പ് ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് ഷിന്‍ഡെ പക്ഷത്തിന്റെ വാദം. അക്കാര്യം തീരുമാനിക്കുന്നതില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന ഉദ്ധവ് താക്കറെയുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല.

സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ഇരുവരും പിരിഞ്ഞ് രണ്ട് പക്ഷമായത്. അതേതുടര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഏക്‌നാഥ് ഷിന്‍ഡെ ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായി.

ജൂണ്‍ 30നാണ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.

കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ഉദ്ധവ് താക്കറെയുടെയും ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.

Tags:    

Similar News