'ഉദ്ദവിനെ പുറത്താക്കേണ്ട, വേണ്ടത് ബിജെപിയുമായി സഖ്യം; ശിവസേനവിമതരുടെ മനസ്സ് വെളിപ്പെടുത്തി പുതുതായി വിമതക്യാമ്പിലെത്തിയ എംഎല്‍എ

Update: 2022-06-23 08:41 GMT

മുംബൈ: വിമതരുടെ താല്‍പര്യങ്ങള്‍ പുറത്തുവിട്ട് ശിവസേന വിമതര്‍ക്കൊപ്പം ഏറ്റവും ഒടുവില്‍ ചേര്‍ന്ന ശിവസേന എംഎല്‍എ ദീപക് കസര്‍കര്‍. ഇന്ന് രാവിലെയാണ് അദ്ദേഹം ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയത്. വിമതര്‍ ഉദ്ദവിന്റെ രാജി ആവശ്യപ്പെടുന്നില്ലെങ്കിലും ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മാത്രമാണ് ശിവസേനയുടെ സ്വാഭാവികമായ സഖ്യകക്ഷിയെന്നും അവരുമായി സഖ്യമുണ്ടായിക്കാണാനാണ് ആഗ്രഹിക്കുന്നത്. ഷിന്‍ഡെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയാണ് കെസര്‍കര്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താക്കറെയ്‌ക്കൊപ്പം നിന്ന നേതാവുമായിരുന്നു അദ്ദേഹം.

തന്റെ വിമാനത്തില്‍ മൂന്ന് സേന എംഎല്‍മാരും ഒരു സ്വതന്ത്രഎംഎല്‍എയും ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കോണ്‍ഗ്രസ്സിനെയും എന്‍സിപിയെയും ഒഴിവാക്കി ബിജെപിയുമായി സഖ്യം സ്ഥാപിക്കാന്‍ പല എംഎല്‍എമാരും നേരത്തെയും ആവശ്യപ്പെട്ടിരുന്നുവത്രെ.

'കൂടുതല്‍ കാത്തിരിക്കാന്‍ സമയമില്ല. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും എന്‍സിപിയോ കോണ്‍ഗ്രസോ ആണ് ഭരിക്കുന്നത്. ഞങ്ങള്‍ക്ക് വ്യവസായവും നഗരവികസനവും മാത്രമേയുള്ളൂ. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്‍സിപിക്കോ കോണ്‍ഗ്രസിനോ ആണ്... മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് ദേഷ്യമില്ല, ഘടകകക്ഷികളോടാണ് പ്രശ്‌നം- അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News