യുഎഇയുടെ പുതിയ ബഹിരാകാശ ദൗത്യം ഫെബ്രുവരി 27ന്

Update: 2023-02-23 03:47 GMT

ദുബയ്: യുഎഇയുടെ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനായുള്ള വിക്ഷേപണത്തിന്റെ ദിവസം മാറ്റി. ഈമാസം 27നായിരിക്കും ബഹിരാകാശ യാത്രികനെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക. നേരത്തെ, ഫെബ്രുവരി 26നാണ് വിക്ഷേപണത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നിയാദിയാണ് ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായി പുറപ്പെടുന്നത്. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാവുകയാണ് യുഎഇ. 2019 സപ്തംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം.

Tags: