യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം

Update: 2023-03-03 01:54 GMT

ഫുജൈറ: യുഎഇയിലെ അല്‍ ഫുജൈറയില്‍ നേരിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 8.03നാണ് ദിബ്ബ അല്‍ ഫുജൈറയില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. 17 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപോര്‍ട്ട്.

Tags: