യു എ ഖാദറിന്റെ ഭാര്യ നിര്യാതയായി

Update: 2021-05-17 05:48 GMT

തിക്കോടി: കോഴിക്കോട് പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ ഖാദറിന്റെ ഭാര്യ ഫാത്തിമ (78) കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ നിര്യാതയായി. തിക്കോടിയിലെ പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബര്‍സ്ഥാനില്‍ മറവ് ചെയ്തു. 

മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലൈഖ (ദുബായ്).

മരുമക്കള്‍: സലാം, (കോഴിക്കോട്) സഹീര്‍ (ദുബായ്). സുബൈദ, ഷരീഫ, റാഹില

സഹോദരങ്ങള്‍: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ സഫിയ, വി കെ അബ്ദുല്‍ മജീദ് (മെമ്പര്‍ തിക്കോടി ഗ്രാമപഞ്ചായത്ത്),  ജി.ടി.എഫ് സെൻട്രൽ ഘടകം പ്രസിഡൻ്റ് വി.കെ.അബ്ദുൽ ലത്തീഫ്. 


Similar News