ലോക ഹെവിവെയ്റ്റ് കിരീടം ടൈസണ്‍ ഫ്യൂരിക്ക്

അഞ്ച് വര്‍ഷമായി ലോക ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയ അമേരിക്കന്‍ ബോക്‌സര്‍ ഡോന്‍ന്റെ വൈല്‍ഡറിനെയാണ് ടൈസണ്‍ തോല്‍പ്പിച്ചത്.

Update: 2020-02-23 12:36 GMT

ലാസ് വിഗാസ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിങില്‍ തിരിച്ചെത്തിയ ടൈസണ്‍ ഫ്യൂരിക്ക് ലോക ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം. അഞ്ച് വര്‍ഷമായി ലോക ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയ അമേരിക്കന്‍ ബോക്‌സര്‍ ഡോന്‍ന്റെ വൈല്‍ഡറിനെയാണ് ടൈസണ്‍ ഏഴ് റൗണ്ട് പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചത്.

ബ്രിട്ടന്‍ താരമായ ടൈസണ്‍ 2015 ന് ശേഷം റിങില്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. രോഗവും മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ടൈസന്റെ കരയറിന് നാണക്കേടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൈസണ്‍ റിങില്‍ പ്രവേശിച്ചത്.


Tags:    

Similar News