കാസര്‍കോട്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് മരിച്ചു. ദേശീയപാത 66ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വടകര സ്വദേശി അക്ഷയ്(30), മണിയൂര്‍ സ്വദേശി അശ്വിന്‍ എന്നിവരാണ് മരിച്ചത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അക്ഷയും അശ്വിനും
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.തെരുവ് വിളക്ക് സ്ഥാപിക്കാന്‍ വേണ്ടി ഇരുവരും കയറി നിന്നിരുന്ന ക്രെയിനിന്റെ ബോക്‌സ് തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷയ്യുടെ മരണം സംഭവിച്ചിരുന്നു. നിലഗുരുതരമായതിനാല്‍ അശ്വിനെ ഉടന്‍ തന്നെ മംഗ്‌ളൂരു ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.