പ്രസവത്തിനിടെ രണ്ടു സ്ത്രീകള്‍ മരിച്ചു; പ്രതിഷേധത്തെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്തു
ഹരിദ്വാര്‍: പ്രസവത്തിനിടെ രണ്ടു സ്ത്രീകള്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മാ ഗംഗാ മെറ്റേണിറ്റി ആന്‍ഡ് ഐ കെയര്‍ ആശുപത്രിയിലാണ് സംഭവം. നവജാസശിശുക്കള്‍ സുരക്ഷിതരാണെന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് ആശുപത്രി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷ്ധങ്ങളാണ് നടന്നത്. തുടര്‍ന്ന് പോലിസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിക്കുകയും ആശുപത്രി സീല്‍ ചെയ്യുകയുമായിരുന്നു.
ടിനു, മോണ്ടി എന്നീ രണ്ട് വ്യക്തികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 106(1) പ്രകാരം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ നിയമനടപടികള്‍ക്കായി ഹരിദ്വാറിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.