കര്‍ണാടകയിലും രണ്ടാഴ്ച ലോക്ക് ഡൗണ്‍

Update: 2021-05-07 14:50 GMT

ബെംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രണ്ടാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ 24 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 48,781 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 592 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,38,885 ആയി.

24 മണിക്കൂറിനുള്ളില്‍ 28,623 പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.