വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; കോഴിക്കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Update: 2026-04-03 05:02 GMT

കോഴിക്കോട്: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്‌റഫിന്റെ മകന്‍ ആഷിഖ്, കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദ്‌നാന്‍ എന്നിവരാണ് മരിച്ചത്.

കേരള കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: