കൊല്ലത്ത് ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Update: 2022-03-25 19:47 GMT

കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവര്‍ എസ്എന്‍ഡിപി യൂണിയന്‍ നടത്തുന്ന സിവില്‍ സര്‍വീസ് കോച്ചിംങ് കഌസില്‍ പങ്കെടുത്തിരുന്നു. ഉത്സവം നടക്കുന്ന മലനടക്ക് ചേര്‍ന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിന്റെ ബഹളത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണ വിവരം വൈകിയാണ് സമീപത്തുള്ളവര്‍ അറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.