നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു; കേസെടുത്ത് പോലിസ്

വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

Update: 2021-06-09 05:55 GMT
ഇടുക്കി: ഇടുക്കി മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റ് പരിക്കേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പോലിസ് കേസെടുത്തു.
Tags:    

Similar News