കാസര്‍കോട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി

Update: 2022-09-28 16:04 GMT

കാസര്‍കോട്: പയസ്വിനി പുഴയിലെ ആലൂര്‍ മുനമ്പം തൂക്കുപാലത്തിനടിയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. തിരുവനന്തപുരം സ്വദേശി രഞ്ജു, കൊല്ലം സ്വദേശി വിജിത് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറുപേരാണ് കുളിക്കാന്‍ പുഴയിലിറങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ പുഴയില്‍ മുങ്ങുകയായിരുന്നു.

Tags:    

Similar News