ഓടുന്ന ട്രെയിലറില്‍നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു

Update: 2022-09-16 03:49 GMT

ചാവക്കാട്: ചാവക്കാട് ദേശീയ പാതയില്‍ ട്രയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ പുതുവീട്ടില്‍ മഠത്തില്‍ പറമ്പില്‍ മുഹമ്മദലി ഹാജി (70), ഹോട്ടല്‍ തൊഴിലാളിയായ കിഴക്കേതറയില്‍ അബു മകന്‍ ഷാജി (45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അറരയോടെ അകലാട് സ്‌കൂളിനു മുന്നിലാണ് സംഭവം.

എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ഇരുമ്പുബ്ലോക്കുകള്‍ കെട്ട് പൊട്ടി താഴേക്ക് പതിച്ചത്. ഇതിനടിയില്‍പ്പെട്ട രണ്ട് പേരും തല്‍ക്ഷണം മരിച്ചു.