ഫലസ്തീനില്‍ രണ്ടുപേരെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി

തലക്ക് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹമ്മദ് സാബി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

Update: 2021-06-17 07:27 GMT

വെസ്റ്റ്ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനികര്‍ തലയ്ക്ക് വെടിവച്ച ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. 16കാരനായ അഹമ്മദ് സാഹി ഇബ്‌നു ഷംസ ആണ് കൊല്ലപ്പെട്ടത്. ജബല്‍ സാബിയില്‍ തങ്ങളുടെ ഭൂമിയില്‍ ഇസ്രായേല്‍ അനധികൃത കുടിയേറ്റ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ നബ്ലസിലെ ബീറ്റ പട്ടണത്തിലെ താമസക്കാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അഹമ്മദ് സാബിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചത്. തലക്ക് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹമ്മദ് സാബി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ജറുസലേമിന് വടക്കുകിഴക്ക് ബുധനാഴ്ച ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. പട്ടാളക്കാര്‍ക്കു നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമം നടത്തി എന്നാരോപിച്ച് ഡസന്‍ കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ മാസങ്ങളില്‍ കൊലപ്പെടുത്തിയത്.

Tags: