ബൈക്ക് അപകടം; രണ്ടു നേവി കയാക്കിങ് താരങ്ങള്‍ മരിച്ചു

Update: 2025-11-09 10:41 GMT

ആലപ്പുഴ: ഭോപ്പാലില്‍  ബൈക്ക് അപകടത്തില്‍ ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥരായ രണ്ടു ദേശീയ കയാക്കിങ് താരങ്ങള്‍ മരണപ്പെട്ടു. ആലപ്പുഴ കൈനകരി സ്വദേശികളായ വിഷ്ണു രഘുനാഥ്, ആനന്ദ് കൃഷ്ണന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

പുന്നമടയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജലകായിക പരിശീലന കേന്ദ്രത്തില്‍നിന്നാണ് ഇരുവരും കയാക്കിങ് പരിശീലനം നേടിയത്.

Tags: