കോട്ടയം എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ രണ്ട് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ കൂടി

Update: 2022-02-02 04:44 GMT

പെരിന്തല്‍മണ്ണ: കോട്ടയം എക്‌സ്പ്രസ്സ് ട്രെയിനിന് ഇന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ 2 അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ കൂടി അനുവദിച്ചു. നിലവില്‍ 13 കോച്ചുകളാണ്. അവയില്‍ 8 എണ്ണം അണ്‍ റിസര്‍വ്ഡ് ആണ്. ബാക്കി റിസര്‍വേഷനും. 2 എണ്ണം കൂടി അനുവദിച്ചതോടെ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ 10 എണ്ണമാകും. നിലമ്പൂരില്‍ നിന്ന് വൈകിട്ട് 3.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. കോട്ടയത്ത് നിന്ന് പുലര്‍ച്ചെ 5.10ന് യാത്ര തിരിക്കും. അതേ സമയം, നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ 14 കോച്ചുകളും റിസര്‍വ്ഡ് ആണ്. അണ്‍ റിസര്‍വ്‌സ് കോച്ചുകള്‍ അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ പല തവണ ആവശ്യം ഉന്നയിച്ചിരുന്നു. രാജ്യറാണിക്കാണ് രണ്ട് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അധികൃതര്‍ ആവശ്യപ്പെട്ടത് എന്നാണു സൂചന. എന്നാല്‍ കോട്ടയം എക്‌സ്പ്രസിന് രണ്ട് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

Tags: