കച്ചവടക്കാര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം; രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കണം: പച്ചക്കറി മാര്‍ക്കറ്റിലും മല്‍സ്യമാര്‍ക്കറ്റിലും നിരീക്ഷണം ശക്തമാക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗപ്രസരണത്തിന് ഏറെ സാധ്യതയുണ്ടാക്കുന്ന പച്ചക്കറി, മല്‍സ്യ മാര്‍ക്കറ്റുകളില്‍ ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഇടകലരുന്നതും അടുത്തടുത്ത് നില്‍ക്കുന്നതും ഗുരുതരമായ വ്യാപനത്തിന് കാരണമാവുന്നത് പരിഗണിച്ച് കച്ചവടക്കാര്‍ക്കിടിയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. രണ്ട് മാസ്‌കുകള്‍ ധരിക്കുന്നത് നല്ലതാണ്. കഴിയാവുന്ന എല്ലാവരോടും കയ്യൊറ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നേരിട്ടുളള കച്ചവടം ഒഴിവാക്കി സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന രീതി പരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതിന് ഡെലിവറി ബോയിയെ നിയോഗിക്കാം. വാങ്ങേണ്ട വസ്്തുക്കളുടെ വിവരങ്ങള്‍ ഫോണ്‍വഴിയോ വാട്‌സ്ആപ്പ് വഴിയോ അയക്കാം. അതുവഴി മാര്‍ക്കറ്റിലെ ജനത്തിരക്ക് കുറക്കാന്‍ സാധിക്കും. അത്തരം കാര്യങ്ങള്‍ക്കുവേണ്ടി മാര്‍ക്കറ്റ് കമ്മിയാണ് മുന്‍കൈ എടുക്കേണ്ടതെന്നും പോലിസ് അവരുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചില പച്ചക്കറി, മല്‍സ്യ മാര്‍ക്കറ്റുകള്‍ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു.
