വളര്‍ത്തുനായ്ക്കളില്‍ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കി

Update: 2022-09-16 03:28 GMT

തിരുവനന്തപുരം: പേവിഷ നിര്‍മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളര്‍ത്തുനായ്ക്കളില്‍ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. സെപ്റ്റംബര്‍ മാസം പേവിഷ പ്രതിരോധ മാസമായാണ് ആചരിക്കുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഡ് തലത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം പ്രതിരോധകുത്തിവെയ്പ്പ് നടത്തി വരികയാണ്.

വളര്‍ത്തു നായ്ക്കള്‍ക്ക് നിര്‍ബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള ആറുലക്ഷം ഡോസ് വാക്‌സിനുകള്‍ എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാല് ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ വാങ്ങി നല്‍കുന്നതിന് നടപടികളാരംഭിച്ചു. സെപ്റ്റംബര്‍ 30 ന് മുന്‍പ് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News