
കേദാര്‍നാഥ്: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം. രുദ്രപ്രയാഗിലെ കേദാര്‍നാഥ് ധാമിലേക്ക് പോകുന്ന തീര്‍ഥാടകരെ മഞ്ചത്തിലേറ്റിക്കൊണ്ടുപോയ രണ്ട് തൊഴിലാളികളാണ് മരിച്ചത്. ജമ്മുവിലെ ദോഡയില്‍ നിന്നുള്ള നിതിന്‍ കുമാര്‍, ചന്ദ്രശേഖര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കേദാര്‍നാഥ് ധാം ട്രെക്ക് റൂട്ടിലെ ജംഗിള്‍ ഛാട്ടി അരുവിക്ക് സമീപമാണ് അപകടം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍, കുന്നിടിഞ്ഞ് കല്ലും മണ്ണും ആളുകളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.