കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2022-05-05 02:42 GMT

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ചേര്‍ത്തല എഴുപുന്ന സ്വദേശി ഷിനോജ്(25), പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ഇരുവരും കാര്‍ യാത്രക്കാരാണ്.

കോഴിക്കോട്ടേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാമെന്നാണ് നിഗമനം.

മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍.

Tags:    

Similar News