ജമ്മു കശ്മീരില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2020-09-11 04:07 GMT

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ദ്രുഗ്മുള്ളയില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

രണ്ട് പേരെയും കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ചെക്ക് പോസ്റ്റില്‍ വച്ചാണ് വ്യാഴാഴ്ച രാത്രി  പിടികൂടിയത്. ഇവരില്‍ നിന്ന് ഏകെ 47 റൈഫിള്‍, വെടിക്കോപ്പുകള്‍, രണ്ട് ഗ്രേഡുകള്‍, 7 ലക്ഷം രൂപയുടെ കറന്‍സി എന്നിവയും പിടിച്ചെടുത്തു.  

Tags:    

Similar News